നാളെ മുതല്‍ ട്രെയിന്‍ സമയം മാറും
കൊച്ചി: റെയില്‍വേയുടെ പുതിയ സമയക്രമം നാളെമുതല്‍ പ്രാബല്യത്തില്‍. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത്…

