kerala14.in

കാസർഗോഡ് പന്ത്രണ്ടുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്

കാസർഗോഡ് : പോക്സോ കേസിൽ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46) ആണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2023 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ്‌ എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.കുമ്പള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം…

Read More

ചാത്തന്നൂരിൽ വൻ തീപിടിത്തം ഫയര്‍ഫോഴ്‌സിന്‍റെ 10 യൂണിറ്റുകള്‍ എത്തി തീ അണച്ചു

കൊല്ലം ചാത്തന്നൂരിലെ ട്രോറിയല്‍ മെറ്റല്‍സ് പെയിന്റ് ഷോറൂമില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പിൻഭാഗത്തുനിന്നും വലിയ ശബ്ദത്തോടെ പടർന്ന തീ നിമിഷങ്ങള്‍ക്കകം ഷോറൂമിലേക്ക് പടരുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരൻ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. വിവരമറിഞ്ഞെത്തിയ കടപ്പാക്കട, ചാമക്കട, പരവൂർ, കല്ലമ്ബലം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പത്തോളം ഫയർ ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയോട് ചേർന്നുണ്ടായിരുന്ന കിളിക്കൂട്ടിലെ പക്ഷികള്‍ തീപിടിത്തത്തില്‍ വെന്തുചത്തു. ഏകദേശം 75…

Read More

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജീമ എന്നിവരിൽ നിന്നാണ് 70.66 ഗ്രാം എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് സിറ്റി പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നർക്കോട്ടിക് എസിപി രാജേഷ്, സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Read More

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് കത്തി നശിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ഒഴിവായത് വലിയ ദുരന്തം

കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് കെഎസ്‌ആര്‍ടിസി ബസ് കത്തി നശിച്ചു. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടര്‍ന്നു. തീയും പുകയും ഉയര്‍ന്നപ്പോള്‍ തന്നെ ആളുകളെയെല്ലാം ബസില്‍ നിന്ന് മാറ്റിയിരുന്നു. 28 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് പെട്ടന്ന് തന്നെ…

Read More

കണ്ണൂരിൽ സിപിഎം സിറ്റിങ് സീറ്റില്‍ മത്സരിച്ച് 12 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: സിപിഎം സിറ്റിങ് സീറ്റില്‍ മത്സരിച്ച് 12 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു. പെരളശ്ശേരി പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സുരേഷ്ബാബു തണ്ടാരത്താണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ്ബാബു ജയിച്ചത്. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത്…

Read More

മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്

മലപ്പുറം: മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്താണെന്നും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണെന്നുമാണ് ചില…

Read More

മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുണ്ടലൂർ എൽപി സ്‌കൂളിൽ എൻഎസ്എസ് കാമ്പിൽ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഐഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 2011 – 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായ കെ കെ നാരായണൻ 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാറുകയായിരുന്നു. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്…

Read More

ബാറുകൾ നാളെ രാത്രി 12 വരെ; പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളിൽ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ബാര്‍ ഹോട്ടൽ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നിൽ എത്തിച്ചിരുന്നു.മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ്…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ടിപി വധക്കേസിലെ 12ാം പ്രതി ജ്യോതി ബാബുവിന്‍റെ പരോള്‍ അപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ട് ടി പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. അച്ഛന്‍റെ സഹോദരന്‍റെ മകന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസം പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. ടിപി വധക്കേസിൽ നിലവിൽ ജീവപര്യന്തം…

Read More

പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ

തിരുവനന്തപുരം 2026- ൽ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഇ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക് മാറ്റിയത്. നിലവിൽ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിക്കുകയും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial