kerala14.in

നികുതി വെട്ടിപ്പെന്ന് ആരോപണം: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബെംഗളൂരു: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാലാണ് നടപടി .അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. ിയിച്ചു. കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Read More

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം

നല്‍കാന്‍ ബവ്‌കോ. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കാനാണ് ബവ്‌കോ സിഎംഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനുയോജ്യമായ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയില്‍ പാരിതോഷികം നല്‍കുമെന്നും സിഎംഡി അറിയിച്ചു.

Read More

ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നു മുതല്‍ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വേനലവധി മാറ്റം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

സൺഷേഡിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീണു; 25-കാരന് ദാരുണാന്ത്യം

വീടിന്റെ സൺഷേഡിൽ നിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂർ ആലിൻ ചുവട് പുളിച്ചേരിയിൽ താമസിക്കുന്ന ചെർളയിൽ പറമ്പ് ഇന്ദിരയുടെ മകൻ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്. വീടിന്റെ സൺഷേഡിൽ എന്തോ ആവശ്യത്തിനായി കയറിയപ്പോൾ അബദ്ധത്തിൽ കാൽ തെന്നി തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രമേശിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ചിട്ടിപ്പണത്തെ ചൊല്ലിയുള്ള തർക്കം;വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടർ (51) ആണ് അറസ്റ്റിലായത്. എടവിലങ്ങ് ചന്ത സ്വദേശിനി കൊക്കുവായിൽ വീട്ടിൽ വിജി (50) ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 2025 ഡിസംബർ 18-ന് രാവിലെ 7:30-ഓടെയായിരുന്നു സംഭവം. വിജി എടവിലങ്ങ് ചന്തയ്ക്ക് തെക്ക് വശത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ…

Read More

എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ജാഥാ ക്യാപ്റ്റന്മാർ; തിരിച്ചടി മറികടക്കാൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറിക്കടക്കാനും മേഖലാ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്ന് ജാഥകള്‍ നടത്താനാണ് തീരുമാനം. സിപിഐഎമ്മും സിപിഐയും കേര :ള കോണ്‍ഗ്രസ് എമ്മും ജാഥ നയിക്കും. വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും…

Read More

ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി

93-ാംമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തി. തീർത്ഥാടന സമ്മേളനം രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പരിപാടിയിൽ പങ്കെടുക്കും. ജനുവരി ഒന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ…

Read More

നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും, ക്രെയിനും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും, ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെ ആണ് ക്രയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത് .വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറു വളവിലാണ് അപകടം സംഭവിച്ചത്. ക്രയിനിന്റെ നീളമുള്ള ഭാഗം മുൻ വശത്തെ കെഎസ്ആർടിസി ബസിൻ്റെ ക്ലാസ്സിൽ തട്ടുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ഗ്ലാസ് തകർന്നു, അപകടത്തിൽ ക്രെയിൻ ചെറിയ കുഴിയിലേക്ക്…

Read More

40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും അധ്യാപകന് ബോധിച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ അടിച്ച്‌ തകര്‍ത്ത് ട്യൂഷൻ അധ്യാപകൻ, സെന്റര്‍ അടിച്ച്‌ തകര്‍ത്ത് രക്ഷിതാക്കള്‍

കൊല്ലം: ട്യൂഷൻ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിനിയുടെ കൈ അടിച്ച്‌ തകർത്ത് അധ്യാപകൻ ഏരൂർ നെട്ടയം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. കണക്കു പരീക്ഷക്ക് ഫുള്‍മാർക്ക് വാങ്ങാത്തതിനാണ് വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ചത്. ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെയാണ് പരാതി. കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. കണക്ക് പരീക്ഷയ്ക്ക്…

Read More

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

   കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial