സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്, ഡിഎംകെ സ്ഥാനാര്‍ഥിയ്ക്ക് ഓട്ടോ
തൃശൂര്‍: പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്‌കോപ്പും ചേലക്കരയില്‍ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ഓട്ടോയും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. പി സരിന്‍ ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ഓട്ടോ ചിഹ്നമായ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില്‍ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെല്‍വന് ലഭിച്ചു.മറ്റൊരു സ്വതന്ത്രനായ ഷമീനും ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടിരുന്നു….

