ലിവ് ഇൻ പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ബാഗൽഗുണ്ടെയിലാണ് സംഭവം. 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. ബെംഗളൂരു സ്വദേശി 29 കാരനായ ശുഭം ശുക്ല ആണ് പിടിയിലായത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിരുന്നു. തുടർന്ന് യുവാവിനെതിരെ പോക്സോ കേസും റജിസ്റ്റർ ചെയ്തു. ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി…

