Headlines

kerala14.in

കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ച് ഇടതുമുന്നണി. ഇന്നു നടന്ന എൽഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് , ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സമരം പ്രഖ്യാപിച്ചത്. കേന്ദ്രത്തിനെതിരെയുള്ള സമരപരമ്പരകളുടെ തുടക്കമാവും 12 നുള്ള പ്രതിഷേധമെന്ന് എൽഡിഎഫ് വ്യക്തമാക്കി. സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും…

Read More

റെയില്‍വേയില്‍ 311 ഒഴിവുകള്‍; തിരുവനന്തപുരം, ചെന്നൈ, മുംബൈ ഡിവിഷനുകളില്‍ നിയമനം; അപേക്ഷജനുവരി 29 വരെ

തിരുവനന്തപുരം : റെയില്‍വേ ഐസൊലേറ്റഡ് കാറ്റഗറിയില്‍ 311 ഒഴിവ്. റെയില്‍വേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിലെ 311 ഒഴിവില്‍ വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകള്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30 മുതല്‍ ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: തിരുവനന്തപുരം: www.rrbthiruvananthapuram.gov.inചെന്നൈ: www.rrbchennai.gov.inമുംബൈ: www.rrbmumbai.gov.in. തസ്തിക, പ്രായം, ശമ്പളം: സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ 150 ഗെയിറ്റ്മാൻ ഒഴിവിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.പ്രായം: 2025 ഡിസംബർ 23 ന്…

Read More

എസ്ഡിപിഐ പിന്തുണയോടെ ജയിച്ചു;പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോൺഗ്രസ്

തൃശൂർ : എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയിൽ കോൺഗ്രസ് ഭരണം പിടിച്ച ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ വീണ്ടും നടപടി. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെ കോൺഗ്രസ് പുറത്താക്കി. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി. കുന്നംകുളത്തെ പൊലീസ് മർദ്ദനത്തിന് ഇരയായ സുജിത്തിനെ സംരക്ഷിച്ച കോൺഗ്രസ് നേതാവ് വർഗീസിന്റെ ഭാര്യയാണ് സബേറ്റ. പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ എമ്മിനെയും നേരത്തെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നിതീഷിനെ പുറത്താക്കിയത്. ആകെ 14 അംഗങ്ങളുള്ള ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്-…

Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്;50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക…

Read More

ചിറ്റൂരില്‍ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: ചിറ്റൂരില്‍ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റ് മുറിവുകളോ ഇല്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാൻ പഠിച്ചിരുന്ന റോയല്‍ നഴ്സറി സ്‌കൂളില്‍ പൊതുദർശനത്തിന് വച്ചു. വെള്ളിയാഴ്ച വൈകുന്നേരം കാണാതായ സുഹാനായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് 21 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ വീടിന് 800…

Read More

കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം അവസാനിച്ചത് കയ്യാങ്കളിയിൽ; കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്ക്

   തെന്മല : തെന്മലയിൽ കൈകൊട്ടിക്കളി മത്സരത്തിന്റെ വിധിനിർണയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. ഇടമൻ ചിറ്റാലംകോട് ജയന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മത്സരത്തിൽ പങ്കെടുത്തവരും കാണികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് തർക്കം ആരംഭിച്ചത്. വിധിനിർണയം പക്ഷപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ വാക്കുതർക്കം രൂക്ഷമാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിനെ…

Read More

കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

       ഇടുക്കി : കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരിയാണ് മരിച്ചത്. 63 വയസായിരുന്നു. വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.

Read More

പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

പൊന്നാനി: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ രണ്ട് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി (55) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നസീമയാണ്. കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിന് ആധാരമായ സംഭവം. പരാതിക്കാരനായ തിരൂർ സ്വദേശിയെ നസീമ നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന്…

Read More

ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ കാണാതായ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിക്കു ശേഷമാണ് സുഹാനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയായിരുന്നു കുഞ്ഞിനെ കാണാതായത്. സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് കുടുംബം പറയുന്നു. സുഹാന് വേണ്ടി ശനിയാഴ്ച…

Read More

കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ; കരാർ തീരാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ രംഗത്തെത്തി. തനിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ മുറി വേണമെന്നാണ് ശ്രീലേഖയുടെ നിലപാട് ശനിയാഴ്ച രാവിലെ വി.കെ പ്രശാന്തിനെ ഫോണിൽ വിളിച്ചാണ് ശ്രീലേഖ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. തന്റെ വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിലവിലെ എംഎൽഎ ഓഫീസ് സൗകര്യപ്രദമാണെന്നാണ് ഇവരുടെ വാദം.വാടക കരാർ നിലനിൽക്കുന്നതിനാൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial