kerala14.in

മാമിയുടെ തിരോധാനക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ് നടപടി. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി.ക്ക് നൽകിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചാണ് ശുപാർശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു….

Read More

ബിഎസ്എൻഎല്ലിന്റെ നിശബ്ദ വിപ്ലവം; ഒരൊറ്റ സംസ്ഥാനത്ത് പുതിയ ആറ് ലക്ഷം ഉപഭോക്താക്കൾ, ന‌ടുങ്ങി എതിരാളികൾ

  ദില്ലി : ജൂലൈ ആദ്യ വാരം രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വ‍ർധിപ്പിച്ചതോടെ പൊതുമേഖല സേവനദാതാക്കളായ ബിഎസ്എൻഎല്ലിനാണ് ലോട്ടറി അടിച്ചത്. സ്വകാര്യ കമ്പനികളുടെ സിം ഉപയോഗിച്ചിരുന്നവർ ബിഎസ്എൻഎല്ലിലെ കുറഞ്ഞ നിരക്കുകൾ കണ്ട് കൂട്ടത്തോടെ പൊതുമേഖല കമ്പനിയുടെ കൂടെക്കൂടുകയായിരുന്നു. സിം പോർട്ട് ചെയ്തും പുതിയ സിം കാർഡ് എടുത്തും ആളുകൾ ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയെത്തി. ഇതോടെ മിക്ക സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നു. ഇതേ അപ്രതീക്ഷിത മുന്നേറ്റം തന്നെയാണ് രാജസ്ഥാനിലും ബിഎസ്എൻഎല്ലിനുണ്ടായത്. ജൂലൈ, ഓഗസ്റ്റ്…

Read More

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

     ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്. ‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്ഠ്യേന ഈ പ്രമേയം അംഗീകരിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിയന്ത്രിതമായി കഞ്ചാവ് കൃഷി ചെയ്യുന്നതിനെ അനുകൂലിച്ചുകൊണ്ട് വൻ…

Read More

ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന നഴ്സിംഗ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു. വായ്പൂര് സ്വദേശിയായ ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ ഇരുപതുകാരിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൃഷ്ണപ്രിയ അപകടത്തിൽപെട്ടത്. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ നാട്ടിലേയ്ക്ക് ട്രെയിനിൽ വരുമ്പോൾ കോയമ്പത്തൂർ പോത്തന്നൂരിനും മധുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 8 മണിയോടെ മരിക്കുകയായിരുന്നു. എസ്.ആകാശാണ് സഹോദരൻ.

Read More

കാറിലും വീട്ടിലുംവച്ച് രണ്ടു ദിവസം പീഡിപ്പിച്ചു; ഇരുപത്തിരണ്ടുകാരിയുടെ ബലാത്സംഗ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

റായ്പുർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. തന്നെ കാറിലും വീട്ടിലും വച്ച് ബലാത്സംഗം ചെയ്തെന്ന ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് റായ്പുർ പൊലീസിന്റെ നടപടി. യുവതിയും അറസ്റ്റിലായ പൊലീസുകാരനും ഒരേനാട്ടുകാരും പരിചയക്കാരുമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലാണ് 26 വയസ്സുകാരനായ കോൺസ്റ്റബിൾ തന്റെ കാറിലും വീട്ടിലും വച്ച് ബലാത്സംഗം ചെയ്തത് എന്നാണ് യുവതിയുടെ പരാതി. “ഇരയ്ക്ക് അവളുടെ പഠനവുമായി ബന്ധപ്പെട്ട് ചില സഹായം ആവശ്യമായിരുന്നു. അവർ…

Read More

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആർ അജിത്കുമാർ; സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരമാണ് കൂടെ പോയതെന്ന് എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കാനായിരുന്നു…

Read More

വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: ഇനി വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പ്രദർശിപ്പിക്കേണ്ടന്ന തീരുമാനവുമായി കെഎസ്ഇബി. പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. കെഎസ്ഇബി ഓഫീസുകളിലെ അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കും. വൈദ്യുതി…

Read More

ഓണത്തിന് മുമ്പ്  മൂന്ന് മാസത്തെ ക്ഷേമപെൻഷൻ ; രണ്ട് ഗഡു കൂടി അനുവദിച്ചു.

തിരുവനന്തപുരം: ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും.ഇതിനായി 1700 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നത്‌. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ്‌ രണ്ടു ഗഡുകൂടി അനുവദിച്ചത്‌. ബുധനാഴ്‌ച മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. പണഞെരുക്കം കാരണമുണ്ടായ…

Read More

ഒന്നാം തിയതി ഡ്രൈ ഡേ തുടരും; ടൂറിസം മേഖലകളിൽ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകി. വിനോദ സഞ്ചാരമേഖലകളിൽ നടക്കുന്ന യോഗങ്ങൾ വിവാഹങ്ങൾ പ്രദർശനങ്ങൾ തുടങ്ങിയവയിൽ മദ്യം വിളമ്പാനാണ് അനുമതി നൽകിയത്. ഇതിനായി 15 ദിവസം മുൻപ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും

Read More

ചരിത്രവിജയമായി ദേവദൂതൻ; അമ്പതാം ദിവസത്തിലേക്ക്

ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും തുടരുന്നുണ്ട്. മറ്റു ഭാഷകളിൽ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ.കേരളത്തിന് പുറമേ ജി സി സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച കളക്ഷൻ നേടിയിട്ടുണ്ട് ഇതിനകം ദേവദൂതൻ. 2000ൽ ദേവദൂതൻ ആദ്യമായി റിലീസ് ചെയ്തത്. എന്നാൽ പല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial