ആമയിഴഞ്ചാൻ തോട് ശുചീകരണം; സർക്കാർ 63 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: മാലിന്യം അടിഞ്ഞുകൂടിയ തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണത്തിന് സർക്കാർ പണം അനുവദിച്ചു. 63 ലക്ഷം രൂപയാണ് ശുചീകരണത്തിന് സർക്കാർ അനുവദിച്ചിരിക്കുന്നത്. ശുചീകരണത്തിനായി റെയിൽവേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം, ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതുപോലെ തന്നെ മാലിന്യം…

