കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു.അതിനുശേഷം ഇന്നുച്ചയോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത് തംസുംനെയാണ് കാണാതെയായത്.വൈകുന്നേരം നാലുമണിക്ക് ശേഷമാണ് രക്ഷകര്‍ത്താക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് തസ്മിത്. സംഭവം അറിഞ്ഞയുടന്‍ തന്നെ കഴക്കൂട്ടം പോലീസ് മറ്റു സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറി. സിസിടിവിയും മറ്റും പരിശോധിച്ച് തെരച്ചില്‍ ആരംഭിച്ചു….

