മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ടയെ തകർത്തു; തുറന്നടിച്ച് വിനയൻ
ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് വിനയൻ തന്റെ പ്രതികരണം അറിയിച്ചത്. റിപ്പോർട്ട് വെളിയിൽ വന്ന സാഹചര്യത്തിൽ മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖർ മനസ്സാക്ഷിയുടെ കണ്ണാടിയിലേയ്ക്ക് നോക്കണം എന്നും തൊഴിൽ വിലക്കിയുള്ള സിനിമയുടെ മാഫിയാ വൽക്കരണത്തെക്കുറിച്ചും അദ്ദേഹം തുറന്നെഴുതി. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയൻ ആരോപിക്കുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിക്കുന്നത്…

