Headlines

kerala14.in

പാലക്കാട് 3 കോടിയുടെ കുഴൽപണം പിടികൂടി; 2 പേർ അറസ്റ്റിൽ

പാലക്കാട്: ചിറ്റൂരിൽ കുഴൽപ്പണവുമായി അങ്ങാടിപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിലായി. ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പോലീസ് പിടികൂടി. മൂന്ന് കോടിയുടെ കഴൽപ്പണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. അർധ രാത്രിയിലാണ് പൊലീസിനു രഹസ്യ വിവരം കിട്ടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ മുന്നിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാറിൽ പണമുണ്ടെന്നു ഇരുവരും സമ്മതിച്ചു….

Read More

കഞ്ചാവുമായി വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ

       തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘമാണ് 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. 150 കിലോ കഞ്ചാവ് കടത്തിയതിന് ഉണ്ണികൃഷ്ണൻ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും വീണ്ടും കഞ്ചാവ് വിൽപ്പന തുടങ്ങുകയായിരുന്നു. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നത്. ഫോൺ ഉപയോഗിക്കാതെ സ്കൂട്ടറിൽ കറങ്ങി നടന്ന് അറിയാവുന്ന ഏജന്‍റുമാർ മുഖേന നേരിട്ടാണ് കച്ചവടം. ടൂറിസ്റ്റ്…

Read More

എ കെ എസ് ടി യു ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

എ.കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം 2025 ജനുവരി 10, 11 തീയതികളിൽ കിളിമാനൂരിൽ നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം കിളിമാനൂർ ആർട്ട് ഗാലറിയിൽ നടന്നു. മുൻ എംഎൽഎ എൻ.രാജൻ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് എസ്. പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.ലോർദോൻ സ്വാഗതം പറഞ്ഞു. എ.എം.റാഫി, ജി.എൽ.അജീഷ്, ബി.എസ്.റജി, ബിജു പേരയം, എസ്.എസ്.അനോജ് എന്നിവർ സംസാരിച്ചു. എ.എം.റാഫി ചെയർമാനായും കെ.അനിൽകുമാർ, കെ.ജി. ശ്രീകുമാർ, ജെ.സുരേഷ് എന്നിവർ വൈസ്…

Read More

ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി കൊലപാതകം 5 പേർ അറസ്റ്റിൽ; കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം

തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ5 പേർ അറസ്റ്റിൽ. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതി കൂടി പിടിയിലാകാനുണ്ട്. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.  വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത 3 പേരും ഗൂഢാലോചനയിൽ പങ്കെടുത്ത 2 പേരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ് അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ നട്‌വര്‍ സിങ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാറില്‍ ഇരുമ്പുരുക്ക്, ഖനി, കാര്‍ഷിക വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 1986 മുതല്‍ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1931ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് നട്വര്‍ സിങ് ജനിച്ചത്. ദ…

Read More

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

നെടുമങ്ങാട് : പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര്‍ ചരുവിളാകം അനു ഭവനില്‍ ജയ്‌നിയാണ് മരിച്ചത്. രണ്ടരമാസം മുമ്പ് വളര്‍ത്തുനായ ജയ്‌നിയെ കൈയില്‍ മാന്തുകയും മകളെ കടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജയ്‌നി അത് കാര്യമാക്കിയില്ല. മകള്‍ ചികിത്സ തേടി വാക്‌സിന്‍ എടുക്കുകയും ചെയ്തു.മൂന്ന് ദിവസം മുമ്പാണ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെയ്‌നി ആശുപത്രിയില്‍ എത്തിയത്. അസ്വസ്ഥതകള്‍ കടുത്തതോടെ പേ വിഷബാധ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.മലബാർ ലൈവ് ന്യൂസ്‌.ഒരു മാസം മുമ്പ്…

Read More

കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ നിയമിച്ചു.

ന്യൂഡൽഹി: കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ കേന്ദ്രസർക്കാർ നിയമിച്ചു. 1987 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി വി സോമനാഥൻ. ഓഗസ്റ്റ് 30ന് അധികാരമേൽക്കുന്ന അദ്ദേഹത്തിന് കാബിനറ്റ് സെക്രട്ടറി പദവിയിൽ രണ്ടു വർഷം കാലാവധി ലഭിക്കും. നിലവിൽ ധനകാര്യ സെക്രട്ടറിയാണ്. ധനകാര്യ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2019 മുതല്‍ 2021 വരെ സാമ്പത്തിക ചെലവ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 നും 2017 നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട്…

Read More

ആലപ്പുഴയിൽ മധ്യവയസ്‌കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ടി എസ് സജുവാണ് (52) മരിച്ചത്. സജുവിന്‍റെ മാതാവ് രാത്രിയിൽ ബന്ധു വീട്ടിലാണ് കിടക്കുന്നത്. ഇവർ ശനിയാഴ്ച രാവിലെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് സൗത്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ ഡൈനിങ് ടേബിളിൽ മദ്യകുപ്പിയും അഞ്ച് ഗ്ലാസുകളുമുണ്ടായിരുന്നു. ടേബിളിന് സമീപം നാലഞ്ച് കസേരകളും നിരത്തിയിട്ടിരുന്നു. സ്ഥിരം മദ്യപിക്കുന്ന സ്വഭാവക്കാരനായ സജുവിനൊപ്പം മറ്റാരെങ്കിലും മദ്യപിക്കാനെത്തിയെന്ന സംശയമുണ്ട്. വിരലടയാള വിദഗ്ധരെത്തി മേശപ്പുറത്തിരുന്ന ഗ്ലാസുകൾ പരിശോധിച്ചു….

Read More

മന്ത്രവാദ ചികിത്സയിലൂടെ രോഗം മാറ്റാം; രോഗിക്ക് നഷ്ടമായത് 15 ലക്ഷം രൂപയുടെ സ്വർണ്ണം, അറസ്റ്റ്

ജാർഖണ്ഡ്: ഒരു ആടിനെ തന്നാൽ മന്ത്രവാദ ചികിത്സ നടത്തി മന്തുരോഗം മാറ്റാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഒടുവിൽ രോഗിയുടെ 15 ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമായി തട്ടിപ്പുകാർ മുങ്ങി. അന്വേഷണത്തിന് പിന്നാലെ അമ്മാവനെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലെ സത്ഗാവാൻ ബ്ലോക്കിലെ മാർക്കോയ് ഗ്രാമത്തിലാണ് സംഭവം. 46 കാരനായ പങ്കജ് കുമാർ സിംഗ് വർഷങ്ങളായി കാലില്‍ മന്തുരോഗവുമായി മല്ലിടുകയായിരുന്നു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും രോഗം ഭേദമാക്കിയില്ല. ഒരു ദിവസം പറമ്പില്‍ പണിയെടുക്കുമ്പോള്‍…

Read More

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്, പിന്നാലെ വിവാദം

  തിരുവനന്തപുരം: കർശന നിയന്ത്രണങ്ങൾക്കിടയിൽ സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളോഗറുടെ വിഡിയോ ചിത്രീകരണം. ബുധനാഴ്ച്ചയാണ് സംഭവം. സെക്രട്ടേറിയേറ്റ് സ്പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ളോഗര്‍ ചിത്രീകരിച്ചത്. നിശ്ചിത ഫീസ് ഈടാക്കി നേരത്തെ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു. പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടേറിയേറ്റിലെ വിഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്. ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial