വയനാട്ടിലെ 150 കുടുംബങ്ങൾക്ക് വീടൊരുക്കും; ദുരിതബാധിതരെ ചേർത്തുപിടിച്ച് എൻ.എസ്.എസ്
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ എൻ.എസ്.എസ് നാഷനൽ സർവീസ് സ്‌കീം). 150 കുടുംബങ്ങൾക്കാണ് വീട് ഒരുക്കുക. സംസ്ഥാന നാഷനൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക. ഉരുൾപൊട്ടലിൽ പാർപ്പിടം നഷ്ടമായകുടുംബങ്ങൾക്ക് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തിൽ പങ്കുചേർന്ന് വീടുകൾ നിർമിച്ചു നൽകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്കൃത സർവകലാശാല…

