ആദ്യം വിശ്വാസം നേടിയെടുത്തു; പണം ധൂര്‍ത്തിനും ആഡംബരത്തിനും ചെലവിട്ടു; ധന്യ റമ്മിക്ക് അടിമ
മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ. ധൂര്‍ത്തിനും ആഡംബരത്തിനും പണം ചെലവിട്ടു. ധന്യ മോഹന്റെ ഇടപാടുകളുടെ വിവരം തേടി ആദായനികുതി വകുപ്പ്. കൊല്ലം സ്വദേശി ധന്യക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.കഴിഞ്ഞ 18 വർഷമായി തൃശൂർ വലപ്പാട്ടെ മണപ്പുറം കോം ടെക് ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായിരു ധന്യ മോഹൻ. മാനേജ്മെന്റിന്റെ വിശ്വാസം നേടിയെടുത്തതിനാൽ തട്ടിപ്പ് അഞ്ചുവർഷം മൂടി വയ്ക്കാൻ കഴിഞ്ഞു. ഡിജിറ്റലായി വായ്പ അനുവദിക്കുന്ന വിഭാഗത്തിൽ ആയിരുന്നു ധന്യക്ക് ജോലി. വ്യാജ…

