Headlines

kerala14.in

ട്രെയിന്‍ യാത്രക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വര്‍ണവും ഫോണും 40,000 രൂപയും നഷ്ടപ്പെട്ടു

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണങ്ങളും ഫോണും അടങ്ങിയ ബാഗാണ് ട്രെയിൻ യാത്രക്കിടെ മോഷണം പോയത്.കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകവെയാണ് സംഭവം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായാണ് ശ്രീമതി കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ട്രെയിനിൽ കയറി ഇന്ന് രാവിലെ ബിഹാറിലെത്തി ഉറക്കമുണർന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. 40,000 രൂപയും സ്വർണാഭരണങ്ങളും ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു…

Read More

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22,700 പേർക്കുകൂടി : മന്ത്രി ഡോ ആർ ബിന്ദു

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം ബാധിച്ച്…

Read More

നാളെ മുതല്‍ ബാങ്കുകള്‍ക്ക് പൂട്ട്; തുടര്‍ച്ചയായ അവധി വരുന്നു, ലിസ്റ്റ് ഇതാ

ഡല്‍ഹി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ അവധി ദിനങ്ങള്‍ വരുന്നു. ആർ‌ബി‌ഐയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം, നാളെ (ഡിസംബർ 24) മുതല്‍ പല സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. പ്രാദേശികമായ പ്രത്യേകതകള്‍ അനുസരിച്ച്‌ ഓരോ സംസ്ഥാനങ്ങളിലും അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും. ഡിസംബർ 25: രാജ്യവ്യാപക അവധി ഡിസംബർ 25-ന് ക്രിസ്മസ് പ്രമാണിച്ച്‌ ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും. എന്നാല്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഡിസംബർ 24 മുതല്‍ തുടർച്ചയായ അവധികളാണ് വരുന്നത്. ബാങ്ക് അവധി കലണ്ടർ ഇതാ…

Read More

റോഡില്‍ അമിതവേഗതയും അശ്രദ്ധയും വേണ്ട’; ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് എംവിഡി നോട്ടീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. ഈ സ്ഥാപനങ്ങളിലെ ടൂ വീലര്‍ ഡെലിവറി ബോയ്‌സ് അമിതവേഗതയിലും അശ്രദ്ധവുമായാണ് വാഹനമോടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കമ്പനിയുടെ സുരക്ഷാ നയങ്ങള്‍ റോഡ് സുരക്ഷിതമായി പൊരുത്തപ്പെട്ട് ക്രമീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എംവിഡി നോട്ടീസില്‍ വ്യക്തമാക്കി. യുക്തിരഹിതമായിട്ടാണ് ഡെലിവറി ബോയ്‌സിന് കമ്പനികള്‍ ഡെഡ് ലൈന്‍ നല്‍കുന്നതെന്നും ഇതാണ് അമിതവേഗത്തിന് കാരണമെന്നും എംവിഡി…

Read More

ടച്ച് സ്ക്രീൻ വേണ്ട, കീപാഡ് മതി; രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്

          രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകൾക്ക് അനുമതിയുളളത്. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ്…

Read More

32 കോടി രൂപയുടെ കുടിശിക; കളമശേരി HMT യുടെ ഫ്യൂസ് ഊരി KSEB

      കളമശ്ശേരി: എറണാകുളം കളമശേരിയിൽ പൊതുമേഖലാ സ്ഥാപനമായ HMT യുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 32 കോടി രൂപയുടെ കുടിശിക ചൂണ്ടിക്കാട്ടിയാണ് നടപടി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിട്ട് അതിനിടെയാണ് കെഎസ്ഇബിയുടെ നടപടി. ഇതോടെ പ്രവർത്തനം നിലച്ചു. 2007 വരെയുള്ള കുടിശിക ഇനത്തിൽ 14 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നടന്ന വൺ ടൈം സെറ്റിൽമെന്റ് ചർച്ചയിൽ കുടിശ്ശിക 11 കോടി…

Read More

കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തം;അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടി യെന്ന് അജയ് തറയിൽ

കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത്. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് നടന്നതെന്നായിരുന്നു അജയ് തറയിൽ വിമർശിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണെന്നും അദ്ദേഹം വിമർശിച്ചു. ഏകപക്ഷീയമായ പെരുമാറ്റമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും. കോർ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുത്തതെന്നും അജയ് തറയില്‍ വിമർശിച്ചു. ഗ്രൂപ്പാണ് വലുത് എന്ന പ്രതീതി ഉണ്ടാക്കി. ദീപ്തി കേവലം…

Read More

വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവത്തിൽ കൊച്ചുമകനും സുഹൃത്തും അറസ്റ്റിൽ

ഇടുക്കി:രാജകുമാരിയിൽ വയോധികയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവത്തിൽ കൊച്ചുമകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി 33 കാരനായ സൈബു തങ്കച്ചൻ, സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി 31കാരിയായ അനില എന്നിവരെയാണ് പാലക്കാട്ടു നിന്ന് പിടികൂടിയത്. രാജാക്കാട് എസ്എച്ച്ഒ വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിൽ ഒരാളായ തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-38) നേരത്തേ മണർകാട് ഉള്ള വാടകവീട്ടിൽനിന്ന് അറസ്റ്റിലായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്….

Read More

മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുക്കം

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ഭൂമികുലുക്കം ആണെന്ന് പറയാനാകില്ലെന്നും തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നുമാണ് അധികൃതർ അറിയിച്ചു

Read More

ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്;സിപിഐ ജില്ലാ കൗൺസിൽ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരവും മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങളുമെന്ന് സിപിഐ. ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനക്കുറവും പരാജയത്തിന്റെ ആക്കംകൂട്ടിയെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ വിലയിരുത്തി. ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും സിപിഐ ജില്ലാ കൗൺസിൽ കുറ്റപ്പെടുത്തുന്നു ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ ചില വാർഡുകളിൽ സിപിഎം നിലപാട് ബിജെപിക്ക് അനുകൂലമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. പലയിടങ്ങളിലും സിപിഐയുടെ വിജയത്തിൽ സിപിഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നും, സിപിഐ സ്ഥാനാർഥികൾ മത്സരിച്ച മേഖലകളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial