Headlines

kerala14.in

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; 2 പേർ പിടിയിൽ, ജയിലിൽ നിന്ന് ഇറങ്ങിയ യുവാവ് രണ്ടാഴ്ക്കകം വീണ്ടും അറസ്റ്റിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേരെ പിടികൂടി. അനസ് ,അസലം എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവർ മറ്റ് നിരവധി മയക്ക് മരുന്ന് കേസിലെയും പ്രതികളാണെന്ന് പൊലീസ് പറയുന്നുകടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ നവാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് രണ്ടു പേരെ കടയ്ക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ ജ്യോതിഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിക്ഷ…

Read More

ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിൽ ചാടിയവർ പൊലീസ് കസ്റ്റഡിയിൽ ; പിടിയിലായത് വൻ തട്ടിപ്പ് സംഘം

ചാലക്കുടി : ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് നാലുപേർ താഴേക്ക് ചാടിയ സംഭവം, പുഴയിൽ ചാടിയവരെ പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തി. കണ്ടെത്തിയ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ കേസിലാണ് നടപടി. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും പണം തട്ടിയെടുത്ത് ഓടുന്നതിനിടെയാണ് പ്രതികൾ അപകടത്തിൽപ്പെട്ടത്. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയുമായിരുന്നു. ട്രെയിൻ തട്ടിയ ആൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഒഎല്‍എക്‌സ് വഴി ഡ്രൈവറായെത്തി, വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷം മോഷണം; പ്രതി പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും 13 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടയം എരുമേലി സ്വദേശി സുമിത്ത് എബ്രഹാമാണ് പിടിയിലായത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയാണ് ഹിൽ പാലസ് പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് സുമിത്ത് തൃപ്പൂണിത്തുറയിലെ ഒരു വീട്ടിൽ നിന്നും 13 പവൻ സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. മോഷണം നടത്തിയ വീട്ടിലെ ഡ്രൈവറായിരുന്നു പ്രതി. വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം താക്കോൽ സംഘടിപ്പിച്ചു അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു….

Read More

ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു

കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണു മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആൽഫിമോൾ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരൻ അലക്സ് വർഗീസ്.

Read More

വീടുകളിലും കടകളിലും നിരന്തരം മോഷണം; പൊലീസിന് സ്ഥിരം തലവേദനയായി മാറിയ മോഷ്ടാവ് പിടിയിൽ

      ആലപ്പുഴ: പെണ്ണുക്കര, ചെങ്ങന്നൂർ ഭാഗങ്ങളിൽ പോലീസിന് സ്ഥിരം തലവേദനയായി മാറിയിരുന്ന മോഷ്ടാവ് പിടിയില്‍. ആലാ പെണ്ണുക്കര വടക്ക് കിണറുവിള കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ബിനു (42) ആണ് പിടിയിലായത്. ഫെബ്രുവരി 15ന് രാത്രി പെണ്ണുക്കര പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്കുള്ളിൽ കയറി രണ്ട് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ് ബിനു. മെയ് 22ന് രാത്രി പെണ്ണുക്കര സ്കൂളിനു സമീപമുള്ള സ്റ്റേഷനറിക്കടയുടെ പൂട്ടുപൊളിച്ചു കയറി 8000 രൂപ മോഷ്ടിച്ച കേസിലും, ജൂലൈ നാലാം…

Read More

രാഷ്ട്രപതിക്കെതിരായ കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ബില്ലുകൾ തടഞ്ഞുവച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് കേരളം

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സംസ്ഥാന നിയമസഭ പാസാക്കിയ നാലു ബില്ലുകൾ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരളം സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമായ രാഷ്ട്രപതിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ…

Read More

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് അപകടം; അടിമാലിയിൽ യുവാവിന് ദാരുണാന്ത്യം

അടിമാലി: ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മുട്ടുകാട് കാക്കാക്കട പൊന്മലശേരിൽ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ആണ് അപകടം. അനന്തു സഞ്ചരിച്ച ബൈക്ക് ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവന്നിരുന്ന അനന്തു ബൈസൺവാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു…

Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റിൽ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ്…

Read More

സ്കൂട്ടറിൽ കാർ തട്ടി, പിന്നാലെ ശരീരത്തിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം വാഴക്കുളത്ത് പിക്കപ്പ് വാൻ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി റെയ്‌സ ഫാത്തിമ (20) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു കാർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണു; മലപ്പുറത്ത് 51 കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെല്ലാര്‍ സ്വദേശി അഴകുറ്റിപ്പറമ്പില്‍ കൃഷ്ണന്‍ (51) ആണ് മരിച്ചത്. തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. കൃഷിപ്പണിക്കിടെയായിരുന്നു അപകടം മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ടു. മീന്‍പിടിച്ച ബോട്ട് കടലില്‍ ഉപേക്ഷിച്ച് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. 50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 50 പേരും സുരക്ഷിതരായി കരയിലെത്തി. വാണിയമ്പലത്ത് ജിഎസ് എസ് സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരം വീണു. കുട്ടികള്‍ ബസിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial