Headlines

kerala14.in

ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; മുത്തങ്ങയിൽ പിടികൂടിയത് 5 ലക്ഷം വിലയുള്ള മെത്താഫിറ്റമിൻ

മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് എക്സൈസ്  അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി  കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന  സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്.ബെംഗ്ലൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു. പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ…

Read More

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും; മന്ത്രി

നിപ ബാധിതന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 101 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. അതില്‍ തന്നെ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ നാലും പാലക്കാട്ടെ രണ്ടുപേരും സമ്പര്‍ക്കപ്പെട്ടികയിലുണ്ട്. രണ്ട് പഞ്ചായത്തുകളിലെ വീടുകളില്‍ സര്‍വേ നടത്തുന്നതിനായി 224 അംഗ സംഘത്തെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ നിപ രോഗിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍ സമയം സഹിതം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന…

Read More

തിരുവനന്തപുരത്ത് ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; ഐ.ടി. ജീവനക്കാരന്‍ അറസ്റ്റില്‍

വിതുര(തിരുവനന്തപുരം): ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാച്ചാണി സ്വദേശി ശ്രീഹരി(34)യാണ് പോലീസ് പിടിയിലായത്.ഐ.ടി. പ്രൊഫഷണലായ ഇയാൾ വിവാഹിതനാണെന്ന വിവരം മറച്ചുെവച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായതെന്ന് വിതുര എസ്.ഐ. മുഹ്സിൻ മുഹമ്മദ് പറഞ്ഞു.

Read More

യുവാവിൻ്റെ മരണം കൊലപാതകം; അമ്മാവൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ഇടയം സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനമേറ്റതിനെ തുടർന്ന് പരിക്കേറ്റ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്.മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. മരണകാരണം മർദ്ദനമേറ്റതാണെന്ന് പോസ്റ്റ്…

Read More

തൃശൂര്‍ പൂച്ചട്ടി കൊലക്കേസ് പ്രതിയെ മൂവര്‍ സംഘം വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

തൃശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. മൂന്നുപേരും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ഷിജോ, സജിന്‍, ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടി സ്ഥലത്തുവച്ച് മൂവര്‍ സംഘവും സതീഷും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ പ്രതികള്‍…

Read More

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 31 വയസായിരുന്നു.എഐവൈഎഫ് യുവതി സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, ജില്ല യുവതി സബ് കമ്മിറ്റി ജോയിൻ്റ് കൺവീനർ,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ചുമതല എന്നീ  നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. തൂങ്ങിയ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More

യുവാവിനെ കണ്ട് സംശയം തോന്നി; പരിശോധിച്ചപ്പോൾ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, അറസ്റ്റ്

കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട. 12.5 കിലോ കഞ്ചാവാണ് എക്സൈ് സംഘം യുവാവിൽ നിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്നിരുന്ന നജീബിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ്…

Read More

പത്തുലക്ഷം രൂപയുടെ കടബാധ്യത തീർക്കണം; ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിലായി

കൊല്ലം: ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിലായി. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പർ 971-ൽ സ്‌നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട് സുജിത്ത്ഭവനിൽ സുജിത്ത് (31) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പോരേടം-പള്ളിക്കൽ പാതയിലെ സ്വർണക്കടയിൽനിന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇവർ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സ്വർണം വാങ്ങാനെന്ന വ്യാജേന പോരേടം-പള്ളിക്കൽ പാതയിലെ സ്വർണക്കടയിൽ ഇരുവരുമെത്തിയത്. സ്വർണം തിരഞ്ഞ് കുറച്ചുസമയം കടയിൽ ചെലവഴിച്ചു. യുവതി കടയുടമയുമായി സംസാരിച്ച് മാലയെടുത്ത്…

Read More

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിൻറെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

നാലര ലക്ഷം രൂപയുടെ എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29)വിനെയാണ് തുമ്പ പൊലീസ് കഴക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയ്തത്. 150 ഗ്രാം എം.ഡി.എം.എയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. അതേസമയം, എം.ഡി.എം.എ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിൻറെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. ബെംഗളുരുവിൽ നിന്നും കഴക്കൂട്ടത്ത് എത്തിച്ചാണ് അയാൾ ലഹരി കച്ചവടം നടത്താൻ ശ്രമിച്ചത്. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയിൽ എം.ഡി.എം.എ. കൈമാറാൻ കാത്തു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial