ടാറ്റയും ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ പുതിയ കരാർ; പണികിട്ടാൻ പോകുന്നത് ജിയോയ്ക്കും എയർടെല്ലിനും
കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും…

