kerala14.in

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂ‌ളിലെ നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛർദിയും ഉൾപ്പെടുന്നതാണ് രോഗലക്ഷണങ്ങൾ. ആർക്കും ഗുരുതര ലക്ഷണങ്ങളില്ല സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുട്ടികൾ സ്കൂ‌ളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിൾ ലാബിൽ പരിശോധനയ്ക്ക്…

Read More

‘ഭാരതീയ ന്യായ സംഹിത’ നിയമപ്രകാരമുളള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു; പുതിയ ക്രിമിനൽ നിയമപ്രകാരമുളള നടപടി റോഡ് തടസ്സപ്പെടുത്തിയതിന്

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ‘ഭാരതീയ ന്യായ സംഹിത’ പ്രകാരമുളള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ഡൽഹിയിലെ ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് കേസെടുത്തത്. ഡൽഹി റെയിൽവേ സ്റ്റേഷന് അടുത്തുള്ള റോഡ് തടസ്സപ്പെടുത്തിയതിനാണ് തെരുവുകച്ചവടക്കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി ബിഹാർ സ്വദേശിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസ് നിരവധി തവണ റോഡ് തടസ്സപ്പെടുത്തുന്നതിൽ നിന്ന് പ്രതിയോട് പിന്മാറാൻ പറഞ്ഞെങ്കിലും അയാൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പുതിയ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 285…

Read More

കായംകുളത്ത് മുൻ ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി; കേസ് പോലീസ് അട്ടിമറിക്കുന്നെന്ന് യുവതി

കായംകുളം: ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ നൽകിയ ലൈംഗിക ചൂഷണ പരാതി പോലീസ് അട്ടിമറിക്കുനിന്ന് പരാതിക്കാരി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു, ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ…

Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലിയിൽ ആണ് സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

നേതൃസ്ഥാനത്ത് പൃഥിരാജും കുഞ്ചാക്കോയും വരണമെന്ന് ആഗ്രഹിച്ചു; ‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ്

കൊച്ചി: താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് പുതിയ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. വനിതകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകും. അമ്മയിലെ മൽസരത്തിനു പിന്നിൽ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് പറഞ്ഞു. അതേസമയം പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ് പറയുന്നു. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. അമ്മ നേതൃത്വത്തിൽ തലമുറ…

Read More

പാചകവാതകത്തിന്റെ വില കുറച്ചു; വാണിജ്യ സിലിണ്ടറിന്റെ വില പുതിയ വില ഇങ്ങനെ

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

Read More

ഇന്റർവ്യൂവിന് പോകാനെന്ന് പറഞ്ഞ് ഇറങ്ങി; യുവാവിനെ കണ്ടെത്തിയത് ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

ചേർത്തല: ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽപൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകൻ അരുൺ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചേർത്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

സംസ്ഥാനത്ത് പഞ്ഞിമിഠായി നിരോധിച്ചു

         തിരുവനന്തപുരം : സംസ്ഥാനത്ത് പഞ്ഞിമിഠായിക്ക് (കോട്ടൺ കാൻഡി) നിരോധനം. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായിയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

Read More

ചെങ്ങന്നൂരിൽ മകൾ ജീവനൊടുക്കി; പിന്നാലെ അച്ഛനെ കാണാതായി

ചെങ്ങന്നൂർ: മകൾ ജീവനൊടുക്കിയതിന് പിന്നാലെ അച്ഛനെ കാണാനില്ല. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (50) വ്യാഴാഴ്ച മുതൽ കാണാതായത്. സുനിലിന്റെ മകൾ ഗ്രീഷ്മ (23) രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെ എത്തിയില്ല. രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്. മാവേലിക്കരയിലെ സ്വകാര്യ…

Read More

ഇടവേള ബാബുവിന് പകരം സിദ്ധിഖ്; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം പദവിയിലേക്ക് എത്തുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാലു തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-’21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial