ഭാരത് സേവക്ക് ദേശീയ അവാർഡിന് അർഹയായി



ഭാരത് സേവക്ക് സമാജിന്റെ ഈ വർഷത്തെ ” ഭാരത് സേവക് ” അവാർഡിന് രഞ്ജിത.പി അർഹയായി. കവടിയാർ ഭാരത് സേവക് സമാജ് സത്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ഡോ. ബി. എസ്. ബാലചന്ദ്രൻ പുരസ്‌കാരം നൽകി.

ആദിവാസി മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടത്തിയ “വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്കും റിസർച്ച് വർക്കിനും ” ആണ് അവാർഡ് ലഭിച്ചത്. ആദിവാസി വികസനം എന്ന വിഷയത്തിൽ എം. എസ്. ഡബ്ല്യൂ ബിരുദാനന്തര ബിരുദം നേടിയ രഞ്ജിത കുടുംബശ്രീ മിഷന്റെ ജൻഡർ റിസോഴ്സ് പേഴ്സൺ ആയും ഇടുക്കി ജില്ലയിലെ ട്രൈബൽ സ്കൂളിന്റെ കമ്മ്യൂണിറ്റി ഓർഗനൈസർ ആയും ,, സോഷ്യൽ പോലീസിൽ കൗൺസിലർ ആയും പ്രവർത്തിച്ചു വരുന്നു. തിരുവനന്തപുരം, വെഞ്ഞാറമൂട് സ്വദേശിനിയാണ്. അദ്ധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകയും ആയിരുന്ന രഞ്ജിത ഇപ്പോൾ കൊല്ലം ജില്ലയിലെ പരിപ്പളളിയിൽ ആണ് താമസം. ഭർത്താവ് ആർ. സ്റ്റാലിൻ. മക്കൾ..ശിവജിത് സ്റ്റാലിൻ ,, ശ്രീരുദ്ര സ്റ്റാലിൻ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: