പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസില്‍ പെരുമ്പാമ്പിന് കുഞ്ഞുങ്ങള്‍. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിനിടെയാണ് നേതാക്കളിലൊരാളുടെ കണ്ണില്‍ പാമ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ അറിയിച്ചു. കോന്നി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചതോടെ വനംവകുപ്പ് ജീവനക്കാര്‍ ഡിസിസി ഓഫീസിലെത്തി.
തുടര്‍ന്ന് മൂന്ന് പെരുമ്പാമ്പിന്vകുഞ്ഞുങ്ങളെ പ്രദേശത്തു നിന്ന് പിടികൂടി. മുട്ട വിരിഞ്ഞിറങ്ങിയ പെരുമ്പാമ്പിന് കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ച മാത്രമാണ് പ്രായമെന്ന് വനംവകുപ്പ് പ്രതികരിച്ചു. പെരുമ്പാമ്പിന് കുഞ്ഞുങ്ങളെ പിന്നീട് കുമ്മണ്ണൂര്‍ വനമേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ തുറന്നു വിട്ടു
