ആലപ്പുഴ: കണ്ടല്ലൂരിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കണ്ടല്ലൂർ തെക്ക് ബേബിഭവനത്തിൽ ഇന്ദിരാത്മജൻ (ബേബി -60) ആണ് മരിച്ചത്.
രാവിലെ 7.30ന് കളരിക്കൽ മണിവേലിക്കടവ് റോഡിലായിരുന്നു അപകടം നടന്നത്. ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റു. മണ്ണ് കയറ്റി വന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.
ആലപ്പുഴയിൽ മിനിലോറിയിടിച്ച് ബെക്ക് യാത്രക്കാരൻ മരിച്ചു.
