തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. കരാവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം പാര്‍ട്ടി വിട്ടു. കരാവാരം പഞ്ചായത്തിലെ രണ്ട് അംഗങ്ങളാണ് രാജിവെച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു എസ്., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി എം. എന്നിവരാണ് രാജിവെച്ചത്.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ജെ.പി. ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.
അതേസമയം ഇവര്‍ പാര്‍ട്ടി വിട്ടാലും ബി.ജെ.പിക്ക് ഭരണം നഷ്ടമാകില്ല. ഭരണസമിതിയും ബി.ജെ.പി. നേതൃത്വം തമ്മില്‍ നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
നേരത്തെ ആറ്റിങ്ങല്‍ നഗരസഭയില്‍നിന്ന് രണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ രാജിവെച്ചിരുന്നു.

