Headlines

ബാലവേദി സർഗ്ഗോത്സവം സംഘടിപ്പിച്ചു



ചിറയിൻകീഴ്:ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗേത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു.

       ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് ജോഷി മംഗലത്ത് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ലഹരിവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽസബർമതി ക്ലാസ് നയിച്ചു. ബാലവേദി ജില്ലാ രക്ഷാധികാരിയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ എ.എസ്സ്. ആനന്ദ് കുമാർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി ഡി.റ്റൈറ്റസ്, ബാലവേദി മണ്ഡലം രക്ഷാധികാരി കോരാണി വിജു,കവിതാ സന്തോഷ്, അഡ്വ. ഡി. അനിൽകുമാർ, എസ്സ്. വിജയദാസ്, അജയൻ എം.എഫ്.എ.സി, കുടവൂർ രാജശേഖരൻ നായർ, ഗീത ടീച്ചർ, എ.ഐ.എസ്സ് എഫ് മണ്ഡലം സെക്രട്ടറി അഭിജിത്ത്, ക്യാമ്പ് ലീഡർ അലൻ സബർമതി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി അലൻ സബർമതി പ്രസിഡൻ്റ്) സനുഷ്ക സജീവ് (വൈസ് പ്രസിഡൻ്റ്, ബിനോയ് ( സെക്രട്ടറി) ബിസ്മയ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: