മികച്ച ക്ലാസ്സ്‌, കുറഞ്ഞ ഫീസ്
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിതാക്കൾ കൂടുന്നു


തിരുവനന്തപുരം: ഗതാഗതമന്ത്രിഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂ‌ളുകൾ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മ‌ിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്എംആദ്യ ബാച്ചിൽ നടത്തിയത് 40 ടെസ്റ്റുകളായിരുന്നു. ഇതിൽ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 വിജയശതമാനം.

ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. രണ്ടാം ബാച്ചുക്കാരുടെ ടെസ്റ്റ് ഉടൻ നടക്കും. സംരംഭം വിജയിച്ചതോടെ വാഹനങ്ങൾ എത്തിച്ച് കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: