ആലപ്പുഴ: ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപാൽ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തിൽ ഝാർഖണ്ഡ്, ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.

