ഇടുക്കി: ക്ഷേമ പെൻഷൻ സമരത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം. ഇന്നത്തെ യുഡിഎഫിൻറെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിൻറെ പ്രതീകമായി മറിയക്കുട്ടി മാറിയെന്നാണ് സിപിഎം ഇടുക്കി
ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചത്. രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോൺഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വർഗീസ് പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തിന്റെ തെളിവാണ്. അവരെയെന്തിന് ഭയപ്പെടണം. ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെ കുറിച്ചോ അവർ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങൾ ചിന്തിക്കുന്നത് പോലുമില്ലെന്നും സി.വി. വർഗീസ് കൂട്ടിച്ചേർത്തു.
