Headlines

മണിപ്പൂരിൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്; ചേർന്നത് മുൻ എംഎൽഎ അടക്കം നാലുപേർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയിൽ ഉണ്ടായിരുന്ന മുൻ എംഎൽഎ അടക്കം നാലുപേർ കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിംഗ്, സഗോൽസെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് പാർട്ടി വിട്ടത്. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വൻ തിരിച്ചടിയാണ് മണിപ്പൂരിൽ ബി.ജെ.പിക്കേറ്റത്.

സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ നിലവിലെ സാചര്യത്തിൽ ബി.ജെ.പി ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. മണിപ്പൂരിലെ കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥിയാണ് ഇവരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തോടെ വലിയ രീതിയിലുള്ള പ്രചാരണമാണ് കോൺഗ്രസ് മണിപ്പൂരിൽ നടത്തിവരുന്നത്. സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: