തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ആറ്റിങ്ങള്‍ ആലങ്കോടു ജംഗ്ഷനിൽ വച്ചാണ് ഇരു പർട്ടിക്കാരും തമ്മിൽ ഏറ്റുമുട്ടിയത്.
റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി.
ഇതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതോടെ ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ യുവമോര്‍ച്ചയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കല്ലമ്പലത്തുവച്ചാണ് യുവമോര്‍ച്ച പ്രവര്‍ക്കര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തിയത്
