പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി;കഴക്കൂട്ടം സ്വദേശി ആഷിലാണ് മരിച്ചത്

പത്തനംതിട്ട: ഇന്നുരാവിലെ പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം റാന്നി മാടമന്‍ ക്ഷേത്രക്കടവിന് സമീപം പമ്പയില്‍ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രശാന്തന്റെ പേരിലെയും ഒപ്പിലെയും വ്യത്യാസം വ്യാജമായി ഉണ്ടാക്കിയപ്പോള്‍ സംഭവിച്ചത്; കൈക്കൂലി കേസ് നവീന്‍ബാബുവിനെ കുടുക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചത്: വി മുരളീധരന്‍

ബന്ധുക്കള്‍ക്കൊപ്പം ശനിയാഴ്ചയാണ് ആഷില്‍ ശബരിമലയില്‍ എത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: