തൃശൂർ റെയിൽവേ സ്റ്റേഷനരികെ യുവാവിൻ്റെ മൃതദേഹം; കണ്ടെത്തിയത് കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പിൽ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നു രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമെ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.

മൃതശരീരത്തിന് അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമെ എത്താറുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു. തൃശൂർ എ.സി.പി സലീഷ്.എൻ.ശങ്കർ, വെസ്റ്റ് എസ്.ഐമാരായ ശിശിർ ക്രിസ്ത്യൻ രാജ് , വി.ബി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: