കെഎസ്ഇബി ഓഫീസിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം; അസിസ്റ്റന്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു, ഓഫീസ് അടിച്ചുതകർത്തു




കോഴിക്കോട്: വൈദ്യൂതി ബിൽ അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിച്ചതോടെ കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം. കോഴിക്കോട് മുക്കത്ത് കെ.എസ്.ഇ.ബി. ഓഫീസിൽ ആണ് സംഭവം. തിരുവമ്പാടി സ്വദേശി അജ്മൽ യു.സിയാണ് എ.ഇയെ കൈയേറ്റം ചെയ്തത്. ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ അടക്കമുള്ളവ തല്ലിത്തകർക്കുകയും ചെയ്തു. ഇയാളെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു.


വൈദ്യുത ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി. വിച്ഛേദിച്ചിരുന്നു. ഇതിനായി വീട്ടിൽ എത്തിയ ജീവനക്കാരെ ഇയാൾ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വിഷയത്തിൽ ജീവനക്കാർ നൽകിയ പരാതിയിൽ ഇയാൾക്കെതിരേ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി. ഓഫീസിൽ എത്തി ഇയാൾ എ.ഇയെ കൈയേറ്റം ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ തിരുവമ്പാടി എ.ഇ. പ്രശാന്തിനെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: