തിരുവനന്തപുരത്ത് സഹോദരൻ സഹോദരിയെ കുത്തിക്കൊന്നു; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാൾ

തിരുവനന്തപുരം: റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. വിജയമ്മയെ സഹോദരൻ സുരേഷാണ് കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം നഗരപരിധിയിൽ കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പ്രതി സുരേഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: