ബെംഗളൂരു: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബംഗുരു നഗരത്തിലായിരുന്നു സംഭവം. യുവാക്കൾ അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. അപടകത്തിൽ നീലസാന്ദ്ര സ്വദേശികളായ ഷെയ്ഖ് അസ്ലം ബഷീർ (24), ഷെയ്ഖ് ഷക്കീൽ ബഷീർ (23) ആണ് മരിച്ചത്. ഹോട്ടൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും
സുഹൃത്തിൻ്റെ കയ്യിൽ നിന്നും കടം വാങ്ങിയ ബൈക്കിൽ സഞ്ചരിക്കവെ ഇടയ്ക്ക് വെച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ഇവരുടെ ഹോട്ടലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്ന് ബംഗളുരു വെസ്റ്റ് പോലീസ് കമ്മീഷണർ അനിത ഹദ്ദന്നവർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അശോക് നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
