മൊബൈല്‍ നമ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ത്രീകൾക്കായി കവച് സംവിധാനമൊരുക്കി ബിഎസ്എൻഎൽ

മൊബൈല്‍ നമ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ത്രീകൾക്കായി കവച് സംവിധാനമൊരുക്കി ബിഎസ്എൻഎൽ. ഇതുവഴി ഷോപ്പുകളിൽ റീച്ചാർജ് ചെയ്യുന്നവർക്ക് മൊബൈൽ നമ്പറുകൾ നൽകാതെ തന്നെ റീച്ചാർജ് ചെയ്യാൻ സാധിക്കും. ഈ സേവനം എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും വനിതാ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കവച്ച് എന്ന പേരില്‍ കമ്പനി ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഈ സേവനം വഴി കടകളിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ നമ്പര്‍ നല്കാതെ ചാര്‍ജിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. റീചാര്‍ജിംഗ് സമയത്ത് ഒരു പത്തക്ക നമ്പര്‍ എസ്എംഎസായി ഉപയോക്താക്കള്‍ക്ക് ലഭിക്കും.

സുരക്ഷിതത്വം ഗ്യാരണ്ടി
റീചാര്‍ജ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ നമ്പറിന് പകരം ഈ പത്തക്ക നമ്പര്‍ നല്കിയാല്‍ മതിയാകും. ഇതുവഴി റീചാര്‍ജിംഗ് പൂര്‍ത്തിയാകുകയും വ്യക്തിഗത നമ്പര്‍ ചോരാതെ സുരക്ഷിതമായി നിലനില്‍ക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ വഴിയല്ലാതെ ഷോപ്പുകളിലൂടെ റീചാര്‍ജിംഗ് ചെയ്യുന്നവരെ സംബന്ധിച്ച് വളരയെധികം ഗുണം ചെയ്യുന്നതാണ് ഈ സംവിധാനം. സ്മാര്‍ട്ട്‌ഫോണിലെ ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പ് വഴി കവച് സംവിധാനം എളുപ്പത്തില്‍ ലഭിക്കും.

സ്വകാര്യ ടെലികോം കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നിരക്കുകള്‍ വര്‍ധിപ്പിച്ച ശേഷം ബിഎസ്എന്‍എല്ലിനെ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്കി പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പൊതുമേഖല സ്ഥാപനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: