ഒരു മാസത്തേക്ക് ഒരു രൂപ മതി; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ നിലവില്‍ ബജറ്റ് പ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. സാധാരണക്കാര്‍ക്ക് സഹായകമായ നിരവധി പ്ലാനുകള്‍ ഇതിനോടകം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍. പറഞ്ഞുവരുന്നത് ബിഎസ്എന്‍എല്ലിന്റെ 1 രൂപ പ്ലാനിനെക്കുറിച്ചാണ്.

ഇപ്പോഴിതാ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ഈ പ്ലാന്‍ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവില്‍ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ഈ പ്ലാന്‍ വളരെ ഉപകാരപ്രദമാണ്. രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ‘ഫ്രീഡം ഓഫര്‍’ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്.

ആനുകൂല്യങ്ങളും വാലിഡിറ്റിയും

ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ കഴിയുന്ന അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, പ്രതിദിനം 100 സൗജന്യ എസ്എംഎസ്, പ്രതിദിനം 2 ജിബി ഡേറ്റ എന്നിവയാണ് ഈ പ്ലാനിന്റെ ഫീച്ചറുകള്‍. വൈറല്‍ ആയ ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാനിന് കീഴില്‍ പതിവ് ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ചാറ്റിംഗ്, യൂട്യൂബില്‍ വീഡിയോകള്‍ കാണല്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ കാണല്‍ എന്നിവയ്ക്ക് പോലും ഉപകാരപ്രദമാണ്.

സിം ആക്ടിവേറ്റ് ചെയ്യുന്ന ദിവസം മുതലാണ് 30 ദിവസത്തെ വാലിഡിറ്റി കണക്കാക്കുന്നത്. ഏപ്രില്‍ 30ഓടെ ഈ പ്ലാന്‍ അവസാനിക്കും. അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററിലോ അല്ലെങ്കില്‍ അംഗീകൃത ബിഎസ്എന്‍എല്‍ ഷോപ്പിലോ പ്ലാന്‍ ലഭ്യമാണ്. ഈ ഓഫര്‍ ഓണ്‍ലൈനായി ലഭ്യമാകില്ല. പുതിയ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. അതായത് നിലവിലുള്ള വരിക്കാര്‍ക്ക് ഈ പ്ലാനിന് അര്‍ഹതയില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: