ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; ബസിൽ കുട്ടികളടക്കം 50 പേർ; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടുത്തം. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു.

റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: