Headlines

ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചത് ഷോക്കേറ്റ്

കല്‍പ്പറ്റ: ബസ് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വയനാടിനോട് ചേര്‍ന്നുള്ള പന്തല്ലൂരിൽ രാത്രി 7.30-ഓടെ ആയിരുന്നു അപകടമുണ്ടായത്.

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഷോക്കേറ്റാണ് ഡ്രൈവര്‍ മരിച്ചത്. ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിന്‍റെ ഡ്രൈവര്‍ നാഗരാജുവാണ് മരിച്ചത്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: