നിതംബത്തിൽ ചെയ്‌ത കോസ്‌റ്റിക് സർജറി പാളിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൊളംബിയൻ സ്വദേശി മറിയ പെനലോസ കാബ്രേര (31) ആണ് ന്യൂയോർക്കിൽ മരിച്ചത്. ബട്ട് ലിഫ്റ്റ് ഇംപ്ലാൻ്റ് നീക്കം ചെയ്യാനുള്ള പ്രക്രിയക്കിടെ കാബ്രേരയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഡോക്ടർ നൽകിയ ലിഡോകെയ്ൻ ഇഞ്ചെക്ഷൻ ആണ് വില്ലനായത്. അന്വേഷണത്തിൽ ഡോക്ടർ വ്യാജനാണെന്നും കണ്ടെത്തിയിട്ടുണ്ട്.
