എസ്‌പിസി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് പി എസ് സി നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രസഭാ തീരുമാനം



       

തിരുവനന്തപുരം : സ്റ്റുഡൻസ് പൊലീസ് കേഡറ്റ് (എസ് പി സി) പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം സർവീസുകളിൽ പിഎസ്‌സി നിയനമത്തിന് വെയിറ്റേജ് നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

ഹയർസെക്കൻഡറി ഹൈസ്കൂൾ തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കി എ പ്ലസ് ഗ്രേഡ് നേടുന്ന

കേഡറ്റുകൾക്ക് 5 ശതമാനം വെയിറ്റേജായിരുക്കും നൽകുക.

ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കുകയും ഹൈസ്കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവർക്കും ഹൈസ്കൂൾതലത്തിൽ എ ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവർക്കും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവർക്കും നാല് ശതമാനമായിരിക്കും വെയിറ്റേജ് ലഭിക്കുക.

ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക്  മൂന്ന് ശതമാനവും ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ ഗ്രേഡ് നേടുകയും ചെയ്യുന്നവർക്ക് 2 ശതമാനം വെയിറ്റേജും ലഭിക്കും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ് പി സി പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: