ഇടുക്കി:മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ,
ഇൻസ്പെക്ടർ പി.പി തങ്കപ്പൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ കെ.കെ കൃഷ്ണനോടും പി.പി തങ്കപ്പനോടും സംസാരിച്ചപ്പോൾ ഇരുവരിൽ നിന്നും മദ്യത്തിന്റെ ഗന്ധവും, ഭാഷയിൽ
അവ്യക്തതയും മനസിലാക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തി.
