ക്ഷേത്ര പരിസരത്ത് ജമന്തി തോട്ടത്തില്‍ കഞ്ചാവ് കൃഷി;  70 ലക്ഷം രൂപയുടെ കഞ്ചാവുമായി പൂജാരി പിടിയില്‍



തെലുങ്കാന: ക്ഷേത്രത്തിന് സമീപത്തുള്ള പൂന്തോട്ടം ഒരുക്കി അതില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ പൂജാരി അറസ്റ്റില്‍. ഉണക്കി സൂക്ഷിച്ച കഞ്ചാവും കഞ്ചാവിന്റെ വിത്തുകളും ഇലക്ട്രോണിക് ത്രാസും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ആത്മീയ ഗുരുവെന്ന പേരില്‍ കഴിഞ്ഞിരുന്ന അവുതി നാഗയ്യയാണ് ഭക്തിയുടെ മറവില്‍ ലഹരി വ്യാപാരം നടത്തിയിരുന്നത്. 70 ലക്ഷം രൂപയുടെ ലഹരി ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 685 കഞ്ചാവ് ചെടികള്‍, 18 കിലോ ഉണക്കി സൂക്ഷിച്ച കഞ്ചാവ്, 800 ഗ്രാം കഞ്ചാവ് വിത്തുകള്‍, 30,000 രൂപ, ഇലക്ട്രോണിക് ത്രാസുകള്‍ എന്നിവയാണ് പരിശോധനയില്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ആരും സംശയിക്കാത്ത തരത്തില്‍ പൂന്തോട്ടം പരിപാലിക്കുകയാണെന്ന് വരുത്തിത്തീര്‍ത്താണ് നാഗയ്യ കഞ്ചാവ് കൃഷി നടത്തിയത്. കൃഷി ചെയ്ത ശേഷം കഞ്ചാവ് ഉണക്കി പാക്കറ്റുകളിലാക്കി വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. ക്ഷേത്ര പരിസരമായതിനാല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല. സംഗറെഡ്ഡി ഡിസ്ട്രിക്റ്റ് പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ഓഫീസറും റെയ്ഡിന് നേതൃത്വം നല്‍കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: