ബെംഗളൂരുവിൽ നിന്ന് വന്ന കാര്‍, ആദ്യ പരിശോധനയിൽ ഒന്നുമില്ല, വീണ്ടും നോക്കി, സ്റ്റിയറിങ്ങിന് താഴെ അറയിൽ എംഡിഎംഎ

          

വയനാട് : ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ എക്‌സൈസിന്റെ പിടിയിലായത്.

കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്. വയനാട് സ്വദേശികളായ ഫൈസൽ റാസി കെഎം (32), അസനൂൽ ഷാദുലി(23), സോബിൻ കുര്യാക്കോസ്(23), എറണാകുളം സ്വദേശി മുഹമ്മദ് ബാവ പിഎ(22), മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്(21) എന്നിവരാണ് പിടിയിലായത്.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ടീം, വയനാട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ് പിആർ, അനൂപ് ഇ, രാമചന്ദ്രൻ എ.ടി, അജയകുമാർ കെകെ എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടിജി, ഉണ്ണികൃഷ്ണൻ, സനൂപ് കെഎസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് പി എന്നിവരും പങ്കെടുത്തു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: