Headlines

നരേന്ദ്രമോദിയെ പരിഹസിച്ച് എക്സിൽ പോസ്റ്റിട്ടു;ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ കേസ്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എക്സിൽ പോസ്റ്റിട്ടു. ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ കേസ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ, സദർ ബസാർ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി എന്നീ മൂന്നു സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി നഗര പ്രസിഡന്റ് ശിൽപ്പി ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാൻപൂരിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ യാദവ് നടത്തിയ ‘അനുചിതമായ പരാമർശം’ രാജ്യത്തെ ജനങ്ങളിൽ വലിയ രോഷമുണ്ടാക്കിയെന്ന് ഗുപ്ത പരാതിയിൽ ആരോപിക്കുന്നു. സദർ ബസാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഈ പോസ്റ്റ് പൊതുജനങ്ങളിലും പ്രവർത്തകരിലും വലിയ അതൃപ്തിയുണ്ടാക്കിയെന്നും പറയുന്നു. ‘ഇന്ന് വോട്ട് മോഷ്ടാവ് ബിഹാറിലെ ഗയയിൽ വരും, ബിഹാറുകാരുടെ മുന്നിൽ നുണകൾ പറയും’ എന്നായിരുന്നു പോസ്റ്റിലെ പരാമർശം.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലും യാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാദേശിക ബിജെപി എംഎൽഎ മിലിന്ദ് നരോട്ടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ എഫ്ഐആർ. ബിഎൻഎസ് സെക്ഷൻ 196 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 356 (മാനനഷ്ടം), 352 (മന:പൂർവx അപമാനിക്കൽ), 353 (പൊതുജനങ്ങൾക്കു ദോഷമുണ്ടാക്കുന്ന പ്രസ്താവനകൾ) വകുപ്പുകൾ പ്രകാരമാണ് തേജസ്വിക്കെതിരെ കേസെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: