പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം, വിശദാംശങ്ങൾ

തിരുവനന്തപുരം: പ്ലസ്‌വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്…

Read More

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തതിനാൽ ഒഴിവുവരുന്ന സീറ്റുകളും ചേർത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്. രണ്ടാം അലോട്മെന്റ് കഴിഞ്ഞപ്പോൾ…

Read More

അമിത ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊച്ചി: വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഫീസായി ഈടാക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നീക്കം. പല എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവല്‍ക്കരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാര്‍ഗനിര്‍ദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പണ്‍ സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നേടി ഇത്തരം സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നുണ്ടെന്നും…

Read More

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും പതിവുപോലെ ഇത്തവണയും പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി…

Read More

പരമ്പരാഗത രീതികളെ പൊളിച്ചെഴുതി മൂന്നാം ക്ലാസ്സ് പാഠപുസ്തകം; വൈറലായി അമ്മയ്‌ക്കൊപ്പം അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛന്റെ ചിത്രം

തിരുവനന്തപുരം: പരമ്പരാഗത രീതികളെ പൊളിച്ചെഴുതി പുത്തൻ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ. പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചകൾക്ക് തുടക്കമിട്ടത്.ചിത്രത്തിൽ അമ്മയ്‌ക്കൊപ്പം അടുക്കളയിലെ ജോലിക്ക് സഹായിക്കുന്ന അച്ഛനും അപ്പം രണ്ടുമക്കളെയും കാണാം. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം. പെൺകുട്ടി അലമാരയിൽ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത രീതികളെ മറികടക്കുന്നതാണ് പുതിയ ചിത്രമെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു. നേരത്തെ…

Read More

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയത്തിലെ ഫലം ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിന് ശേഷം തിരുത്തലുകള്‍ വരുത്താന്‍…

Read More

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എംജി സര്‍വകലാശാലയും മികവ് ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം, ബിഎഫ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് എം. ജി. സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചത്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തോളം…

Read More

പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചവർക്ക് പോളി ലാറ്ററൽ എൻട്രിയിൽ അവസരം; അപേക്ഷ മേയ് 31 വരെ

പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചവർക്ക് പോളി ലാറ്ററൽ എൻട്രിയിൽ ചേരാൻ സുവർണ്ണാവസരം. കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മൂന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കാണ് പ്രവേശനം. മേയ് 20 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. 30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.polyadmission.org/let. യോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം…

Read More

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ്…

Read More

വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനം; അപേക്ഷ ഇന്നുമുതൽ മെയ് 25 വരെ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഹയർ സെക്കൻഡറി (വൊക്കേഷനൽ) ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായി ഈ മാസം 16 മുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി മെയ് 25 വരെയാണ് അപേക്ഷിക്കാനുള്ള അവസാരം. പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹയർ സെക്കൻഡറി പഠനത്തോടൊപ്പം 48 തൊഴിൽ മേഖലകളിൽ നിന്ന് ഇഷ്ടമുള്ള ഒന്നു തിരഞ്ഞെടുത്തു പരിശീലിച്ച്, സ്കിൽ സർട്ടിഫിക്കറ്റ് നേടുന്നതിന് ‘വൊക്കേഷനൽ ഹയർ സെക്കൻഡറി’ കോഴ്സുകൾ അവസരമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 389 വിഎച്ച്എസ് സ്കൂളുകളുണ്ട്. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. വെബ്: www.vhscap.kerala.gov.in. വിവരങ്ങൾ www.vhseportal.kerala.gov.in എന്ന സൈറ്റിലുമുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial