എട്ടാം ക്ലാസിലെ ഓൾപാസ് എടുത്തുമാറ്റി; മിനിമം മാര്‍ക്ക് 30 ശതമാനം ആക്കും
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് വാരിക്കോരി മാർക്ക് നൽകുന്നുവെന്ന ചീത്തപ്പേര് മാറ്റാൻ തീരുമാനം. അതിന്റെ മുന്നോടിയായി എട്ടാം ക്ലാസിലെ ഓൾപാസ് എന്ന സമ്പ്രദായം വെടോടെ പിഴുതെറിഞ്ഞാണ് പുതിയ തീരുമാനത്തിന് തുടക്കം കുറിച്ചത്. കൂടാതെ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ…

