Headlines

ഇന്ത്യയിലെ ആദ്യ എഐ സിനിമ; ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ജൂൺ 21ന് തിയറ്ററുകളിലേക്ക്

കൊച്ചി: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി ഇഎം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ പ്രേക്ഷകരുടെ മുന്നിലേക്ക്. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. ജൂൺ 21നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി മോണിക്ക ഒരു എഐ സ്റ്റോറിയെ ഇന്ത്യൻ സർക്കാരിന്റെ എഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്….

Read More

കാനിലെ അഭിമാന നേട്ടം; സന്തോഷ് ശിവൻ, കനി കുസൃതി, ദിവ്യപ്രഭ തുടങ്ങിയവർക്ക് മുഖ്യമന്ത്രിയുടെ ആദരവ്

തിരുവനന്തപുരം: സന്തോഷ് ശിവൻ, കനി കുസൃതി, ദിവ്യപ്രഭ തുടങ്ങിയവർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. 2024ലെ കാൻ ചലച്ചിത്രമേളയിൽ ഈ വർഷത്തെ കാൻ മേളയിൽ പിയർ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവൻ നേടിയത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഗ്രാൻറ് പ്രി പുരസ്‌കാരമാണ് നേടിയത്. ഇതിലെ മലയാളി അഭിനേതാക്കളാണ് കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂൺ, അസീസ് നെടുമങ്ങാട്. ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി…

Read More

രാമോജി ഗ്രൂപ്പ് സ്ഥാപകൻ രാമോജി റാവു അന്തരിച്ചു; വിടവാങ്ങിയത് ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം

ഹൈദരാബാദ്: രാമോജി ഗ്രൂപ്പിന്റെ സ്ഥാപകനും വ്യവയായിയുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മർദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുൻപ് അർബുദത്തെ രാമോജി അതിജീവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി,…

Read More

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പോലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു.18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിര്‍മ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതില്‍ പോലിസ്…

Read More

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

ആലുവ: പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് (54) അന്തരിച്ചു. ആലുവ സ്വദേശിയാണ്. ഹൃദയാഘാതമായിരുന്നു മരണകാരണം. ചൊവ്വാഴ്ച പുലർച്ചെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളം കുടിച്ച് കിടന്നുറങ്ങിയ ഹരിശ്രീയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘കുടുംബശ്രീ ട്രാവത്സ്’ എന്ന ചിത്രത്തിലെ ‘തപ്പും തകിലടി’ എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തേക്ക് പ്രവേശിച്ചത്. അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ ഒട്ടേറെ മൊഴിമാറ്റ ചിത്രങ്ങളിലും ഗാനമാലപിച്ചിട്ടുണ്ട്. കലാഭവൻ, ഹരിശ്രീ തുടങ്ങി പ്രമുഖ ട്രൂപ്പുകളിലും അംഗമാണ് ഹരിശ്രീ ജയരാജ്. മൂന്ന് പതിറ്റാണ്ടോളമായി സംഗീത…

Read More

നടി മീര വാസുദേവ് വിവാഹിതയായി

കൊച്ചി: നടി മീര വാസുദേവ് വിവാഹിതയായി. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലായിരുന്നു വിവാഹം. ചിത്രങ്ങൾ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂർ സ്വദേശിയായ വിപിൻ പുതിയങ്കം സിനിമ, ടെലിവിഷൻ മേഖലയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയാണ്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളിൽ വിപിൻ ക്യാമറാമാനായിരുന്നു. 2019 മെയ് മുതൽ ഇരുവരും ഒരേ പ്രോജക്ടിൽ പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

Read More

കാനിൽ കേരളത്തിന്റെ കയ്യൊപ്പ് രാഷ്ട്രീയം മുറുകെ പിടിച്ച് കനി

കാൻസ്: കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ചിഹ്നമായി കണക്കാക്കുന്ന തണ്ണിമത്തൻ ബാഗുമായി എത്തി കനവി കുസൃതി. പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശത്തോട് അനുബന്ധിച്ച് കാനിലെത്തിയ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിന്ധു ഹാറൂണുമാണ് മലയാളത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്. ചിത്രം കാനിൽ മികച്ച നിരൂപക പ്രശംസ നേടുകയുണ്ടായി. ഗ്രാൻഡി ലൂമിയർ തിയേറ്ററിൽ സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റുനിന്ന് എട്ട് മിനിറ്റോളം കൈയ്യടിച്ചു. ഐവറി നിറത്തിലുള്ള ഗൗണിൽ…

Read More

മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ; ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍

മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ, ചോദ്യം ഉന്നയിച്ച് സംവിധായിക അഞ്ജലി മേനോന്‍. സൂപ്പര്‍ഹിറ്റായ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം. അതേസമയം, സംവിധായികയുടെ ചോദ്യത്തിന് ഒട്ടേറെപേരാണ് പ്രതികരണവുമായെത്തിയിരിക്കുന്നത്. ചിലര്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അത് അരോചകമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. യഥാര്‍ഥ സംഭവത്തെ…

Read More

മ‌ഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ,​ പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നൽകണം,​ വക്കീൽ നോട്ടീസയച്ചു

ചെന്നൈ: ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ പകർപ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് ഗുണ എന്ന ചിത്രത്തിലെ  ‘കൺമണി അൻപോട്’ എന്ന ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി…

Read More

കടുത്ത ചൂട്: ഐപിഎലിനിടെ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സു‌ം സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial