Headlines

നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെ ആണ് നടനെ ചോദ്യം ചെയ്തത്. ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Read More

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന…

Read More

‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഭീഷണിപ്പെടുത്തി’; പരാതിയുമായി ബാലചന്ദ്രമേനോൻ

കൊച്ചി: നടിയും അഭിഭാഷകനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്ക് ബാലചന്ദ്രമേനോൻ പരാതി നൽകി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍റെ ഫോണിലൂടെയുള്ള ഭീഷണി. അടുത്ത ദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. മുകേഷടക്കം ഏഴുപേർക്കെതിരെ പരാതി നൽകിയിട്ടുള്ള ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനും പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ…

Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്; മേളയിൽ എത്തുന്ന ആദ്യ മലയാള ചിത്രം

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്‌സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്. മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ,…

Read More

സിദ്ദിഖിന്റെ ലൈം ഗികശേഷി പരിശോധിക്കണം; പരാതിക്കാരിയുടെ സ്വഭാവത്തെ സംശയിക്കാനാകില്ല’; നടന് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദിഖിനെതിരെയും സർക്കാരിനെതിരെയും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജിക്കാരൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന കാരണത്താൽ, ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട്. ഇതിന് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനെതിരെയും ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചു. 2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ചുവർഷം സർക്കാർ മൗനം പാലിച്ചെന്നും പൂഴ്ത്തിവച്ചുവെന്നും കോടതി ഇടപെട്ടതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും കോടതി…

Read More

ചരിത്രവിജയമായി ദേവദൂതൻ; അമ്പതാം ദിവസത്തിലേക്ക്

ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും തുടരുന്നുണ്ട്. മറ്റു ഭാഷകളിൽ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ.കേരളത്തിന് പുറമേ ജി സി സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച കളക്ഷൻ നേടിയിട്ടുണ്ട് ഇതിനകം ദേവദൂതൻ. 2000ൽ ദേവദൂതൻ ആദ്യമായി റിലീസ് ചെയ്തത്. എന്നാൽ പല…

Read More

ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാർ

തിരുവനന്തപുരം∙ പ്രേം കുമാർ അടുത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതലയാണ് നടൻ പ്രേംകുമാറിന് നൽകിയിരിക്കുന്നത്. നിലവിൽ അദ്ദേഹം അക്കാദമി വൈസ് ചെയർമാനായിരുന്നു. വിവാദ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ച സംവിധായകൻ രഞ്ജിത്തിത്തിന്റെ ഒഴിവിലാണ് പ്രേംകുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ആദ്യം പരിഗണിച്ചിരുന്നത് സംവിധായകൻ ഷാജി എൻ. കരുണിനെയായിരുന്നു . എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യുസിസി…

Read More

ഓഡിഷനിടെ സംവിധായകൻ കടന്നുപിടിച്ചു; തട്ടിമാറ്റിയപ്പോൾ വീണ്ടും ബലംപ്രയോഗിച്ചു; സുധീഷ് ശങ്കറിനെതിരെ പരാതിയുമായി നടി

സംവിധായകൻ സുധീഷ് ശങ്കർ തന്നെ കടന്നു പിടിച്ചെന്ന പരാതിയുമായി നടി രംഗത്ത്. ഉറിയടി എന്ന മലയാള ചിത്രത്തിന്റെ സംവിധായകനാണ് സുധീഷ് ശങ്കർ. ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി കടന്നുപിടിച്ചെന്ന് നടി കൊല്ലം കഠിനംകുളം പോലീസിൽ പരാതി നൽകി. അഡ്ജസ്റ്റ്മെന്റുണ്ടാവും എന്നാലേ വേഷം കിട്ടൂ എന്ന് സുധീഷ് പറഞ്ഞതായി നടി പരാതിയിൽ പറയുന്നു. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചതായി അവർ പരാതിയിൽ പറയുന്നു. 2019-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് അവർ പറഞ്ഞു. ഉറിയടി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് തന്നെ…

Read More

‘ഭാര്യയും അര ഡസൻ മക്കളുമുള്ള താരം; ആ നടിക്ക് വേണ്ടി ഗൾഫിലേക്ക് പറന്നെത്തി; മര്യാദരാമനല്ല അയാൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു പ്രമുഖ നടനെതിരെയാണ് ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. സ്ത്രീകളെ സീതയെ പോല കാണുന്നു. അതിനാൽ സ്ത്രീകളെ കെട്ടിപ്പിടിച്ചാലോ നിറ വയറിൽ തടവിയാലോ ആർക്കും വിരോധം തോന്നാത്ത സദ്ഗുണ സമ്പന്നൻ.എന്നാൽ ഈ നടന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടായെന്ന് ശാന്തിവിള…

Read More

ആറ്റിങ്ങലില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി;  സുഹൃത്തുക്കൾക്കൊപ്പം വർക്കല ക്ലിഫിൽ പോയതെന്ന് പോലീസ്

തിരുവനന്തപുരം: ഇന്നലെ ആറ്റിങ്ങലിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞു. കയ്യിലുള്ള കാശ് തീര്‍ന്നത് കാരണം വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial