
മാര്‍ച്ച് 31 ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം; നിര്‍ദേശവുമായി ആര്‍ബിഐ
ന്യൂഡല്‍ഹി: ബാങ്കുകള്‍ മാര്‍ച്ച് 31 ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കണമെന്ന നിർദ്ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗവണ്മെന്റ് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയാണ് വരുന്നത്. 2023-24 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് ബാങ്കുകള്‍ക്ക് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ്…