എസ്എസ്എൽസികാർക്ക് തപാൽ വകുപ്പിൽ ജോലി

ഇന്ത്യാ പോസ്റ്റ് (Department of Posts) രാജ്യത്തുടനീളമുള്ള വിവിധ സർക്കിളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ (ABPM)ഡാക് സേവക് (Dak Sevaks) ഉദ്യോഗാർത്ഥികൾ https://indiapost.gov.in/gdsonlineengagement എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് https://indiapostgdsonline.gov.in/ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി-14

Read More

നിയുക്തി മെഗാ തൊഴിൽമേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ…

Read More

കെ-സ്വിഫ്റ്റിൽ ഇനി വനിത ഡ്രൈവർ കം കണ്ടക്ടർ

    തിരുവനന്തപുരം : സർക്കാർ ഉടമസ്ഥതയിലുള്ള കെ-സ്വിഫ്റ്റ് വനിത ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലാ പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലേക്കാണ് നിയമനം. കരാറടിസ്ഥാനത്തിൽ ദിവസ വേതനമാണ്. രാവിലെ അഞ്ചു മുതൽ രാത്രി പത്തു വരെ ബസ് ഓടിക്കേണ്ടിവരും. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിദ്യാഭ്യാസവും 20 വയസുമാണ്. ജോലി ചെയ്യാൻ പറ്റിയ ആരോഗ്യ ശേഷി ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കൽ ലൈസൻസുള്ളവരെ 30 വയസു വരെ പരിഗണിക്കും. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസുണ്ടെങ്കിൽ 45 വയസുകാർക്കും…

Read More

ഏഴാം ക്ലാസ് യോഗ്യതയുണ്ടോ?; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രൈവർ ഒഴിവ്; അപേക്ഷിക്കാം, ശമ്പളം 21,070 രൂപ

കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,070 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in വഴി ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് 2025 ജനുവരി 1-ന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ…

Read More

റെയിൽവേയിൽ 22,000 ഒഴിവുകൾ;യോഗ്യത പത്താം ക്ലാസ്, ജനുവരി 21 മുതൽ
അപേക്ഷ സമർപ്പിക്കാം

റെയിൽവേയിൽ ലെവൽ വൺ തസ്തികളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്ക രൂപത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം.ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിഞ്ഞിരുന്ന തസ്തികകളാണ് ലെവൽ വണ്ണിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ സോണുകളിലായി 22,000 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്/ഐടിഐ/ നാഷ്ണൽ അപ്രന്റിസ്ഷിപ്പ് എന്നിവയാണ് മുൻവിജ്ഞാപനത്തിലെ യോഗ്യത. ഇത്തവണയും ഇതേ യോഗ്യത തന്നെയാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. 2024 വിജ്ഞാപനത്തിൽ 32,438 ഒഴിവുകളാണ് ഇണ്ടായിരുന്നത്….

Read More

സെക്രട്ടറി മുതൽ അക്കൗണ്ടന്റ് വരെ; 124 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, ഗ്രൂപ്പ് എ, ബി, സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 124 ഒഴിവ്. ഡിസംബർ22വരെഒാൺലൈനായി അപേക്ഷിക്കാം∙തസ്തികകളും ഒഴിവും: അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്), അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിങ്), അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (സ്കിൽ എജ്യുക്കേഷൻ), അക്കൗണ്ട്സ് ഒാഫിസർ, സൂപ്രണ്ട്, ജൂനിയർ ട്രാൻസ്‌ലേഷൻ ഒാഫിസർ, ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്.യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.cbse.gov.in ൽ വൈകാതെ പ്രസിദ്ധീകരിക്കും.

Read More

എസ് എസ് സി റിക്രൂട്ട്‌മെന്റ് 2025: എംടിഎസ്, ഹവില്‍ദാര്‍ തസ്തികകളിലേക്ക് 7,948 ഒഴിവുകള്‍

ന്യൂഡല്‍ഹി: മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്), ഹവില്‍ദാര്‍ (സിബിഐസി & സിബിഎന്‍) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC). വിവിധ റീജിയനുകള്‍, സംസ്ഥാനങ്ങള്‍, സംവരണ വിഭാഗങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദാംശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം മൊത്തം 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 18 മുതല്‍ 25 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്ക് 6,078 എംടിഎസ് തസ്തികകള്‍, 18 മുതല്‍ 27 വയസ്സുവരെയുള്ളവര്‍ക്ക് 732 എംടിഎസ് ഒഴിവുകള്‍ എന്നിങ്ങനെയാണ് നിര്‍ണയം. കൂടാതെ സിബിഐസി, സിബിഎന്‍ കീഴിലുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial