പൊലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ
കൊച്ചി : പൊലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ. . മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള ലൈസൻസ് അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു, തെരുവിൽ ജോലിയെടുക്കുന്നവർക്കും മാനസിക സമ്മർദ്ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാൻ ഒരു സർക്കുലർ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായത്. ഓൺലൈനായി ഹാജരായ…

